ഗതി
ചുമ്മാതിരിക്കുന്നോ? കാണാതെ പോകല്ലേ.
നാടായ നാടൊക്കെ റോഡായി മാറി.
റോഡിൻ മുകൾ ഭാഗം മിന്നുന്ന ടാറായി.
ടാറിന്നരികിലോ കോൺക്രീറ്റ് പാതയും.
പിന്നെ ഞാൻ പായാതെ മിന്നാതിരുന്നാൽ,
വേഗത്തെ തോൽപ്പിക്കാനാരുണ്ട് വേറേ.
ഇമ്മട്ടു ചിന്തിച്ചു പായും തിരക്കിൽ.
വേഗത്തിലായുസ്സ് തീർത്തിട്ടു പോകാതെ ,
വീട്ടിൽ കരുതലായ് കാത്തിരിക്കുന്നോർക്ക് .
താങ്ങായി, തണലായി വീട്ടിലെത്തീടണം.
, മുത്തച്ഛൻ ചുമ്മാ പറഞ്ഞതല്ലോമനേ.
മുത്തച്ഛൻ വേഗം കുറച്ചെത്തി ഇത്രയും,
അത്രമേലായുസ്സും വേഗം കുറച്ചല്ലോ.
മിന്നൽ വേഗത്തിലായ് പായും ശകടത്തിൻ,
ചക്രങ്ങൾ മണ്ണിന്റെ ബന്ധം പിരിയാറായ്.
തെല്ലൊന്നു വേഗം കുറക്കയെന്നോമലേ.
തെന്നിത്തെറിച്ചിമ പൂട്ടാതെ മിണ്ടാതെ,
മണ്ണിനെ ചുമ്പിച്ചുറങ്ങുന്ന കാണുവാൻ,
വയ്യാതെ കേഴുന്നൊരമ്മയ്ക്കു നിങ്ങളി,
കത്തിക്കരിഞ്ഞാറിവെണ്ണീരു പാറിയ,
കുഴിമാട ശിലയിലെ പൂവോർമയാകയോ?.
No comments:
Post a Comment