Friday, January 22, 2021

പരമാർത്ഥം

പരമാർത്ഥം



സ്നേഹത്തിൻ പരമാത്ഥമത് കണ്ടിടാൻ
രണ്ടുവരിയെൻ ചിത്തമാം നിഘണ്ടുവിലൊഴിച്ചിട്ടു.
എൻ മുറി തൻ അടച്ചിട്ട ജനാല
തുറന്നന്വേഷിപ്പാൻ നിനച്ചു.
ദൂരെ കിളിക്കൂട്ടിൽ കുഞ്ഞിനെ ചിറകേറ്റും
കിളിയിൽ കണ്ടു ഞാനമ്മ തൻ സ്നേഹം.
വാചാലമാം മിഴികളാൽ മൊഴിയും.
 കമിതാക്കളിൽ കണ്ടു ഞാൻ സ്നേഹം.
അച്ഛൻ തൻ വിരൽ തൂങ്ങി പി ച്ച നടക്കും.
 ഇളം പൈതലിൽ കണ്ടു ഞാനാ സ്നേഹം.
തിരിച്ചെത്തി ഞാനാ ഒഴിച്ചിട്ട വരികൾ
നോക്കി മിഴിച്ചിരുന്നു.
ഋതുക്കൾ കടന്നു പോയ്
കാലങ്ങളേറെയായ്
ഒഴിച്ചിട്ട വരികളിൽ ശൂന്യത തളം കെട്ടി.
എൻ ഗ്രാമത്തെ വലച്ചൊരാ പകർച്ച പനിയന്ന്
ഗ്രസിച്ചു മെല്ലെ മെല്ലെ തളർന്നു ഞാനും മെല്ലെ .
വിറച്ചു ഞാൻ എൻ ജനാലകളടച്ചു
കിടക്കവെ പുതപ്പു നീക്കി
നനുത്ത കൈളാലെൻ
നെറ്റിയിൽ തലോടവേ
എൻകൈകളിലടർന്നു വീണു
രണ്ടു മിഴിനീർ തുള്ളികൾ .
അന്നു ഞാനറിഞ്ഞുടൻ
നിഘണ്ടുവിൽ കുറിച്ചിട്ടു.
പെറ്റമ്മ തൻ നെഞ്ചം പേറും
സ്നേഹത്തിൻ പരമാർത്ഥം.

No comments:

Post a Comment

ഗതി

                      ഗതി                                 ചുമ്മാതിരിക്കുന്നോ? കാണാതെ പോകല്ലേ.                                നാടായ നാടൊക്...