Friday, February 19, 2021

ഗതി

                      ഗതി

 
 
                            ചുമ്മാതിരിക്കുന്നോ? കാണാതെ പോകല്ലേ.
                               നാടായ നാടൊക്കെ റോഡായി മാറി.
                             റോഡിൻ മുകൾ ഭാഗം മിന്നുന്ന ടാറായി.
                             ടാറിന്നരികിലോ കോൺക്രീറ്റ് പാതയും.
                            പിന്നെ ഞാൻ പായാതെ മിന്നാതിരുന്നാൽ,
                             വേഗത്തെ തോൽപ്പിക്കാനാരുണ്ട് വേറേ.
                                 ഇമ്മട്ടു ചിന്തിച്ചു പായും തിരക്കിൽ.
                             വേഗത്തിലായുസ്സ് തീർത്തിട്ടു പോകാതെ ,
                            വീട്ടിൽ കരുതലായ് കാത്തിരിക്കുന്നോർക്ക് .
                             താങ്ങായി, തണലായി വീട്ടിലെത്തീടണം.
                              ,  മുത്തച്ഛൻ ചുമ്മാ പറഞ്ഞതല്ലോമനേ.
                                 മുത്തച്ഛൻ വേഗം കുറച്ചെത്തി ഇത്രയും,
                                  അത്രമേലായുസ്സും വേഗം കുറച്ചല്ലോ.
                              മിന്നൽ വേഗത്തിലായ് പായും ശകടത്തിൻ,
                               ചക്രങ്ങൾ മണ്ണിന്റെ ബന്ധം പിരിയാറായ്.
                                 തെല്ലൊന്നു വേഗം കുറക്കയെന്നോമലേ.
                                 തെന്നിത്തെറിച്ചിമ പൂട്ടാതെ മിണ്ടാതെ,
                                  മണ്ണിനെ ചുമ്പിച്ചുറങ്ങുന്ന കാണുവാൻ,
                                   വയ്യാതെ കേഴുന്നൊരമ്മയ്ക്കു നിങ്ങളി,
                                  കത്തിക്കരിഞ്ഞാറിവെണ്ണീരു പാറിയ,
                                കുഴിമാട ശിലയിലെ പൂവോർമയാകയോ?.

 

Friday, January 22, 2021

പരമാർത്ഥം

പരമാർത്ഥം



സ്നേഹത്തിൻ പരമാത്ഥമത് കണ്ടിടാൻ
രണ്ടുവരിയെൻ ചിത്തമാം നിഘണ്ടുവിലൊഴിച്ചിട്ടു.
എൻ മുറി തൻ അടച്ചിട്ട ജനാല
തുറന്നന്വേഷിപ്പാൻ നിനച്ചു.
ദൂരെ കിളിക്കൂട്ടിൽ കുഞ്ഞിനെ ചിറകേറ്റും
കിളിയിൽ കണ്ടു ഞാനമ്മ തൻ സ്നേഹം.
വാചാലമാം മിഴികളാൽ മൊഴിയും.
 കമിതാക്കളിൽ കണ്ടു ഞാൻ സ്നേഹം.
അച്ഛൻ തൻ വിരൽ തൂങ്ങി പി ച്ച നടക്കും.
 ഇളം പൈതലിൽ കണ്ടു ഞാനാ സ്നേഹം.
തിരിച്ചെത്തി ഞാനാ ഒഴിച്ചിട്ട വരികൾ
നോക്കി മിഴിച്ചിരുന്നു.
ഋതുക്കൾ കടന്നു പോയ്
കാലങ്ങളേറെയായ്
ഒഴിച്ചിട്ട വരികളിൽ ശൂന്യത തളം കെട്ടി.
എൻ ഗ്രാമത്തെ വലച്ചൊരാ പകർച്ച പനിയന്ന്
ഗ്രസിച്ചു മെല്ലെ മെല്ലെ തളർന്നു ഞാനും മെല്ലെ .
വിറച്ചു ഞാൻ എൻ ജനാലകളടച്ചു
കിടക്കവെ പുതപ്പു നീക്കി
നനുത്ത കൈളാലെൻ
നെറ്റിയിൽ തലോടവേ
എൻകൈകളിലടർന്നു വീണു
രണ്ടു മിഴിനീർ തുള്ളികൾ .
അന്നു ഞാനറിഞ്ഞുടൻ
നിഘണ്ടുവിൽ കുറിച്ചിട്ടു.
പെറ്റമ്മ തൻ നെഞ്ചം പേറും
സ്നേഹത്തിൻ പരമാർത്ഥം.

Saturday, July 25, 2020

പഠനയാത്ര

പഠനയാത്ര




      സ്കൂൾ വണ്ടിയിൽ നിന്നിറങ്ങി , കൂട്ടുകാരോട് റ്റാറ്റാ.... പറഞ്ഞ് അമ്മു വേഗത്തിൽ വീട്ടിലേക്ക് നടന്നു. അച്ഛൻ വീട്ടിൽ എത്തിക്കാണുമോ ? .നാളത്തെ പഠന യാത്രയ്ക്കുള്ള ഒരുക്കത്തിനായി ചില അത്യാവശ്യ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. അച്ഛനോട് നേരത്തെ എത്താൻ പറഞ്ഞാണ് അവൾ സ്കൂളിലേക്ക് പോയതു തന്നെ. ഇന്ന് ടീച്ചർ ക്ലാസിൽ പറഞ്ഞതൊന്നും വേണ്ടത്ര ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടില്ല. മനസ്സു നിറയെ കൂട്ടുകാരോടൊത്തുള്ള യാത്രയാണ് . "മാമാ....നാളെ  സ്കൂളിൽ നിന്ന് ഞങ്ങൾപഠനയാത്ര പോകുന്നുണ്ട്, എങ്ങോട്ടാണെന്ന് എന്താ  ചോദിക്കാത്തത് ? " അവളുടെ കുസൃതി നിറഞ്ഞ ചോദ്യം കേട്ട്, ചിരിച്ചു കൊണ്ട്, ചായകടക്കാരൻ രാഘവൻ ചോദിച്ചു. "എന്നാ ചോദിച്ചിരിക്കുന്നു. എങ്ങോട്ടാ "?...... അമ്പിളി മാമനെ കാണാൻ പോവ്വാ ഞങ്ങൾ, നാളെ വൈകുന്നേരം, ഞങ്ങളുടെ സ്കൂളിൽ നിന്ന്... മാമനും വരണേ ഞങ്ങളെ യാത്രയാക്കാൻ "....... അവൾ മറുപടിക്കു കാത്തുനില്ക്കാതെ വീട്ടിലേക്കോടി .എന്നാലും രാഘവൻ ഉറക്കെ വിളിച്ചു പറഞ്ഞു .വരാം മോളെ......
         
   അവൾ പറയുന്നതിനു മുമ്പുതന്നെ, എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ,അച്ഛൻ വരാന്തയിൽ കാത്തുനിൽക്കുന്നു. പുസ്തകം പഠനമേശയിലേക്കെറിഞ്ഞ് ഓടിച്ചെന്ന് അച്ഛന്റെ മടിയിലേക്ക് ചാടിക്കയറി ഇരുന്നു. എല്ലാം റെഡി.... അപ്പോ ,ഇനിയൊന്ന് ഈ രാത്രി ഇരുട്ടി വെളുത്താൽ മതി അല്ലച്ഛാ ?....ഉം..... രമേശനും ഒന്ന് മൂളി . മനസിൽ ഒരു വേവലാതി. ഒരസ്വസ്ഥത പരതി നടക്കുന്നു. സാരമില്ല എന്റെ മകൾ മാത്രമല്ലല്ലോ....നൂറോളം കുട്ടികൾ വേറേം ഉണ്ടല്ലോ....ഷിജു മാസ്റ്റർ കൂടെയുണ്ട്....മാഷ് മിടുക്കനാ....ഏതു കാര്യവും കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കും.രമേശൻ ആശ്വസിച്ചു.നേരം പോയതറിഞ്ഞില്ല . "മോളേ നാളെ നേരത്തേ എഴുന്നേൽക്കുവാനുള്ളതാ..... ഉറങ്ങിക്കോളൂ "..... വൈകാത അമ്മു ഉറങ്ങി. രമേശന്റെ ചിന്തകൾ ,വീണ്ടും അലത്തു നടന്നു. ഇതു വരെ ഒരു ദിവസം പോലും മോളെ പിരിഞ്ഞിരുന്നിട്ടില്ല .ഇനിയിപ്പോ അടുത്ത ഏഴുദിവസം......
  പണ്ട് നാലാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് കുട്ടികളേയും കൂട്ടി , കൃഷ്ണൻ മാഷ് പട്ടണം കാണാൻ പോയ കഥയോർത്ത് രമേശന് ചിരി വന്നു. "ഒരു ദിവസം മുഴുവൻ ഈ ചെറിയ കുട്ട്യോളെയും കൊണ്ട് വാഹനത്തിൽ പട്ടണം ചുറ്റാനോ ? "അച്ഛൻ ഒരു വിധം ധൈര്യം സംഭരിച്ച് കൃഷ്ണൻ മാഷോട് ചോദിച്ചു എന്താ വേലായുധാ നീ ഈ പറയുന്നത്. നിന്റെ മകൻ മാത്രമാണോ ?. ഇത്രയും കുട്ടികളില്ലേ?ഇരുട്ടുന്നതിന് മുമ്പ് ഇങ്ങെത്തുകയും ചെയ്യും". മറുത്തൊന്നും ചോദിക്കാൻ അച്ഛന് ധൈര്യമുണ്ടായില്ല അത്ര കർക്കശക്കാരനാണ് കൃഷ്ണൻ മാഷ്.
     അമ്മു നേരത്തേ ഉണർന്നു തിരക്കുകൂട്ടിക്കൊണ്ടിരുന്നു. റോഡിൽ സ്കൂൾ ബസ്സിന്റെ ഹോൺ മുഴങ്ങി അമ്മു അച്ഛന്റെ കൂടെ ബസ്സിലേക്ക് കയറി .
   കണ്ണുനീർ തുടച്ചു മാറ്റി വേദന ഒളിപ്പിച്ച മുഖത്ത് പുഞ്ചിരിയുമായി അമ്മ റ്റാറ്റ പറഞ്ഞു.
      വണ്ടി സ്കൂൾ മുറ്റത്തെത്തി.നൂറോളം കുട്ടികളും ,അവരുടെ രക്ഷിതാക്കളും .അവരുടെ കലപില സംസാരം .സ്കൂൾ ഗ്രൗണ്ടിന്റെ നടുവിലായി ,വെള്ളയും ചുവപ്പും നിറത്തിലുള്ള ചായം പൂശിയ വലിയ ഗോപുരം കണക്കെയുള്ള ഒരു റോക്കറ്റ് .അതിലേക്ക് കയറുന്ന തിനുള്ള വലിയ ഒരു ഗോവണിയും. റോക്കറ്റ് ഇത്രയടുത്ത് കാണുന്നതാദ്യമായിട്ടാണ് .അവർ ആശ്ചര്യത്തോടെ നോക്കി നിന്നു. 
      ഹെഡ് മാസ്റ്റരുടെ ഘനഗംഭീരമായ ശബ്ദം ,ഉച്ചഭാഷിണിയിലൂടെ പുറത്തു വന്നു. എല്ലാവരും അവരവർക്ക് അനുവദിച്ചിട്ടുള്ള മുറിയിലേക്ക് എത്തണം. യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കണം .ഞങ്ങൾ മുറിയിലെത്തി അവിടെ നാലഞ്ചു പേർ ഞങ്ങളെ കാത്തിരിപ്പുണ്ട്. കുറേയേറെ വസ്ത്രങ്ങളും , ഉപകരണങ്ങളും .അവ ഓരോന്നായി എന്നെ അണിയിക്കുകയും , ചിലതൊക്കെ ശരീരത്തിൽ കെട്ടി ഉറപ്പിക്കുകയും ചെയ്തു.    ഇനി നിങ്ങൾക്ക് ഗ്രൗണ്ടിലേക്ക് പോകാം.അനുവാദം കിട്ടി. നില്ക്ക്.....നിൽക്കമ്മൂ ..... അച്ഛന്റെ ശബ്ദം . "ഒരു സെൽഫി " .... അച്ഛൻ പോക്കറ്റിൽ നിന്നും മൊബൈൽ ഫോണെടുത്ത് ഉയർത്തിപ്പിടിച്ചു. ഓകെ....മൊബൈൽ ക്യാമറ കണ്ണു തുറന്നു . ഹായ് അച്ഛാ എന്നെ കാണുമ്പം ആംസ്ട്രോങ്ങിന്റെ പടം പോലെ തന്നെയുണ്ട്. രമേശനു ചിരി വന്നു. പുതിയ കാലത്തിന്റെ ആംസ്ട്രോങ്ങ്മാരല്ലേ നിങ്ങൾ .
    കുട്ടികൾ ഓരോരുത്തരായി പുറത്തേക്കിറങ്ങി. വിരിഞ്ഞിറങ്ങിയ ചിതൽ കുഞ്ഞുങ്ങളെപ്പോലെ വരിവരിയായി പേടകത്തിനടുത്തേക്കു നീങ്ങി.
       നിർദേശാനുസരണം ഞങ്ങളോരോരുത്തരായി ചന്ദ്രയാനത്തിലേക്ക് കയറി .ആരൊക്കെയോ ചേർന്ന് ഞങ്ങളെ സീറ്റിലുറപ്പിച്ചു. എല്ലാവരും ശ്രദ്ധിച്ചിരിക്കുക. കൗണ്ട്ഡൗൺ തുടങ്ങി.  പേടകത്തിനകത്ത് അനൗൺസ്മെന്റ് മുഴങ്ങി.
   അല്പം പേടിയുണ്ട്. അച്ഛൻ കൂടെയില്ല .ചുറ്റും നോക്കി. കൂട്ടുകാരെല്ലാവരും കണ്ണും പൂട്ടിയിരുപ്പാണ്. എല്ലാവരിലും നേരിയ ഭയം. പെട്ടെന്ന് ഒരു ശീൽക്കാരം എടുത്തെറിയും പോലൊരനുഭവം..... റോക്കറ്റ് കുതിച്ചുയർന്നു .ഭൂമിയിലെ പുഴകളും ,കുന്നുകളും ഓരോന്നായി അപ്രത്യക്ഷമായി .ഭൂമി ഒരു നീലപ്പന്തുപോലെ കാണാൻ തുടങ്ങി ഇതൊക്കെ റോക്കറ്റി നകത്തുള്ള വലിയ സ്ക്രീനിലാണ് ഞങ്ങൾ കണ്ടിരുന്നത്. പിന്നെ, പിന്നെ മേഘപാളികളും കടന്ന് അമ്പിളി മാമന്റെ അരികിലേക്ക്..... . ഭൂമിയിൽ നിന്നു കണ്ട അമ്പിളി മാമന്റെ പൊൻ തിളക്കം ,മെല്ലെ മെല്ലെ മാറി. കുണ്ടും ,കുഴിയും നിറഞ്ഞ മണൽപ്പരപ്പ് വലിയ പാറക്കല്ലുകൾ അഗാധ ഗർത്തങ്ങൾ ഞങ്ങളുടെ വാഹനം വിശാലമായ ഒരു സമതലത്തിൽ ചെന്നിറങ്ങി ഓരോരുത്തരായി താഴെയിറങ്ങി. ആദ്യമായി നീന്താനിറങ്ങിയതു പോലെ . നേരാംവണ്ണം നില്ക്കാനും , നടക്കാനുമാവാതെ ഞങ്ങൾ ബുദ്ധിമുട്ടി .ഓരോ കാലുകളായി പതുക്കെ തറയിലുറപ്പിച്ച് സാവധാനം നടക്കാനുള്ള നിർദേശം, ഷിജുമാസ്റ്റർ ഞങ്ങൾക്കു നൽകി .അൽപ നേരം അങ്ങിങ്ങായി നടന്നു കുറച്ച് പാറക്കഷണങ്ങളും മണലും ശേഖരിച്ചു .അങ്ങിങ്ങ് നാട്ടിയ ചില പതാകകൾ ഞങ്ങൾ ശ്രദ്ധിച്ചു ഇതിനു മുമ്പും ,ആരൊക്കെയോ ഇവിടെ വന്നു പോയതിന്റെ അടയാളങ്ങൾ .
    ഷിജു മാഷുടെ നിർദേശാനുസരണം ഞങ്ങൾ വാഹന്നത്തിലേക്ക് തിരിച്ചു കയറി. അവരവരുടെ സീറ്റിൽ ഇരുപ്പുറപ്പിച്ചു .പഴയതു പോലെ സീറ്റിൽ ബന്ധിക്കപ്പെട്ടു .വാഹനം കുതിച്ചുയർന്നു. പതുക്കെ പതുക്കെ നീലയുടുപ്പ് മാറ്റി ഭൂമി വർണ്ണ വസ്ത്രങ്ങളണിഞ്ഞു തുടങ്ങി. അതാ ഞങ്ങളുടെ വിദ്യാലയം. കൂട്ടത്തിലൊരാൾ വിളിച്ചു പറഞ്ഞു. യാനം സ്കൂൾ ഗ്രൗണ്ടിൽ തിരിച്ചിറങ്ങി . ഞാൻ ഗോവണിപ്പടിയിലെത്തി .എന്റെ കണ്ണുകൾ അച്ഛനെ തിരക്കി. അതാ സ്കൂൾ വരാന്തയിൽ നിന്ന്, അച്ഛനും അമ്മയും കൈ വീശിക്കാണിക്കുന്നു.
         വേഗത്തിലിറങ്ങി അങ്ങാട്ടോടി .വേഷം മാറി. നല്ല ക്ഷീണമുണ്ട് . നന്നായൊന്നുറങ്ങണം . അമ്മയുടെ മടിയിൽ തലചായ്ച്ചുറങ്ങി. ചാന്ദ്രയാത്ര കഴിഞ്ഞെത്തിയ കൂട്ടുകാർക്കുള്ള വരവേൽപ്പ് ,വർണാഭമായ ചടങ്ങുകൾ എല്ലാം അവളുടെ സ്വപ്നങ്ങൾക്ക് വർണപ്പകിട്ടേകി

ഗതി

                      ഗതി                                 ചുമ്മാതിരിക്കുന്നോ? കാണാതെ പോകല്ലേ.                                നാടായ നാടൊക്...